ഡബ്ലിൻ: ലണ്ടൻഡെറിയിൽ മെട്രോസർവ്വീസുകൾ സസ്പെൻഡ് ചെയ്ത് ട്രാൻസ്ലിങ്ക്. ബസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് നടപടി. സുരക്ഷാകാരണങ്ങളാൽ സർവ്വീസുകൾ റദ്ദാക്കുകയാണെന്നാണ് ട്രാൻസ് ലിങ്ക് വ്യക്തമാക്കുന്നത്.
20:40 നും 21:40 നുമുള്ള ഫോയ്ൽ മെട്രോ 10a സേവനങ്ങളും 21:00 നും 21:55 നുമുള്ള മടക്ക യാത്രകളും ആണ് റദ്ദാക്കിയിരിക്കുന്നത്. ഗ്ലെൻറോഡ്, ഗ്ലെൻബാങ്ക് റോഡ് എന്നിവിടങ്ങളിൽ നിന്നുള്ള സർവ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. മെയ് 19 വരെ ഈ സ്ഥിതി തുടരും. ചൊവ്വാഴ്ച ആയിരുന്നു ബസിന് നേരെ ആക്രമണം ഉണ്ടായത്.
ഗ്ലെൻബാങ്ക് റോഡിലേക്ക് പോകുകയായിരുന്ന ബസിന് നേരെയായിരുന്നു ആക്രമണം. സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിൽ എന്നാണ് പോലീസ് പറയുന്നത്.
Discussion about this post

