ഡബ്ലിൻ: അന്തരിച്ച ഫിയന്ന ഫെയിൽ വനിതാ നേതാവ് മേരി വൈറ്റിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ജനസേവനം ജീവിത വ്രതമാക്കിയ നേതാവ് ആയിരുന്നു മേരിയെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് മുൻ സെനേറ്ററും ഫിയന്ന ഫെയിൽ വൈസ് പ്രസിഡന്റുമായിരുന്ന മേരി വൈറ്റ് അന്തരിച്ചത്.
പൊതുജനസേവനത്തോട് വലിയ പ്രതിബദ്ധത കാത്ത്സൂക്ഷിച്ച ഊർജ്ജസ്വലയായ നേതാവ് ആയിരുന്നു മേരി വൈറ്റ്. രാഷ്ട്രീയം ജനങ്ങളെ സേവിക്കുന്നതായിരിക്കണമെന്ന് അവർ വിശ്വസിച്ചു. രാജ്യത്തിന്റെ കാര്യത്തിൽ വലിയ ശ്രദ്ധ മേരിയ്ക്ക് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

