കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. 20 കാരനായ യുവാവാണ് അപകടത്തിൽപ്പെട്ടത്.
സഞ്ചരിക്കുന്നതിനിടെ യുവാവിന്റെ വാഹനം നിയന്ത്രണം നഷ്ടമായി ഡിവൈഡറിൽ ഇടിയ്ക്കുകയായിരുന്നുവെന്നാണ് വിവരം. ഉടനെ പോലീസ് എത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. കെറി യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് ആയിരുന്നു അദ്ദേഹത്തെ ആദ്യം കൊണ്ടുപോയത്.
ഇവിടെ നിന്നും കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നു. പ്രദേശത്ത് പോലീസ് സംഘം പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു.
Discussion about this post

