മയോ: കൗണ്ടി മയോയിൽ മലയാളി അന്തരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗ്ഗീസ് (തെക്കുംകൂടി) ആണ് അന്തരിച്ചത്. 39 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
വീട്ടിൽവച്ച് ബേസിൽ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മയോയിലെ കാസിൽബാറിലാണ് അദ്ദേഹം താമസിക്കുന്നത്. കുടുംബവും അദ്ദേഹത്തോടൊപ്പമുണ്ട്. ഭാര്യയും മകളുമാണ് അദ്ദേഹത്തിനുള്ളത്. മൃതദേഹം പിന്നീട് സംസ്കരിക്കും.
Discussion about this post

