ഡബ്ലിൻ: ഈ വർഷത്തെ ഓണം അടിപൊളിയാക്കാൻ സെൽബ്രിഡ്ജിലെ മലയാളി കൂട്ടായ്മ. സെപ്തംബർ അഞ്ചിന് ഓണാഘോഷ പരിപാടി സംഘടിപ്പിക്കും. ന്യൂകാസിലിലെ സെന്റ് ഫിനിയൻസ് കമ്യൂണിറ്റി ഹാളിൽവച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ കലാപരിപാടികളും ഓണസദ്യയും ഒത്തുചേരുന്ന വിപുലമായ പരിപാടിയാണ് മലയാളിക്കൂട്ടായ്മ ഒരുക്കുന്നത്.
സ്പൈസ് വില്ലേജാണ് ഇക്കുറി ഓണസദ്യയൊരുക്കുന്നത്. 30 വിഭവങ്ങൾ അടങ്ങിയ സദ്യയാണ് ഉണ്ടാകുക. പരിപാടിയിലേക്ക് ഏവരെയും സംഘാടകർ സ്വാഗതം ചെയ്തു.
Discussion about this post

