മലപ്പുറം ; മലപ്പുറം ഒതുക്കുങ്ങലിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ വീട്ടിൽ കയറി കടിച്ചു. മുഹമ്മദ് റാഫിയുടെയും ജൗഹറയുടെയും മകനായ ഹാനി അസീമിയ്ക്കാണ് നായുടെ കടിയേറ്റത്. കുഞ്ഞിന്റെ തലയ്ക്കും ,കൈയ്ക്കും പരിക്കേറ്റു.
വിവാഹചടങ്ങിൽ പങ്കെടുക്കാൻ ബന്ധുവിന്റെ വീട്ടിലേക്ക് എത്തിയപ്പോഴാണ് സംഭവം . കുട്ടിയെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കും കൈയ്ക്കുമേറ്റ പരിക്കുകൾ ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
ഒതുക്കുങ്ങലിൽ മറ്റ് മൂന്ന് പേർക്ക് കൂടി നായുടെ കടിയേറ്റു.
Discussion about this post

