മീത്ത്: കൗണ്ടി മീത്തിൽ യുവതിയ്ക്ക് നേരെ ആക്രമണം. ദുലീക്കിൽ ആയിരുന്നു സംഭവം. 20 കാരിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ആബി റോഡിൽവച്ചായിരുന്നു യുവതി ആക്രമണം നേരിട്ടത്. നിലവിൽ ദോഗ്രെഡയുടെ അവർ ലേഡി ഓഫ് ലൂർദ്സ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

