ന്യൂഡൽഹി : ദേശീയ പുരസ്ക്കാര തിളക്കത്തിൽ മലയാളം . മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ് മികച്ച നടൻ. ഭ്രമയുഗത്തിലെ അഭിനയത്തിനാണ് പുരസ്ക്കാരം. ഇത് നാലാം തവണയാണ് മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്ക്കാരം ലഭിക്കുന്നത്. ബോളിവുഡ് താരം കാർത്തിക് ആര്യനുമായി പുരസ്ക്കാരം പങ്കിടും. ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കാർത്തിക് ആര്യന് പുരസ്ക്കാരം.
മികച്ച നടി യാമി ഗൗതമാണ് . ആർട്ടിക്കിൾ 370 എന്ന ചിത്രമാണ് യാമിയെ മികച്ച നടിയാക്കിയത്. മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി തെരഞ്ഞെടുക്കപ്പെട്ടു.മികച്ച മലയാള സിനിമയായി ഫെമിനിച്ചി ഫാത്തിമ തെരഞ്ഞെടുക്കപ്പെട്ടു.മികച്ച ഛായാഗ്രാഹകനായി ഷെഹ്നാദ് ജലാലും തെരഞ്ഞെടുക്കപ്പെട്ടു ( ചിത്രം : ഭ്രമയുഗം )
‘മെയ്യഴകൻ’ എന്ന ചിത്രത്തിലെ സൗണ്ട് മിക്സർ സുരൻ പ്രത്യേക പരാമർശത്തിനർഹനായി . ‘ക്യാപ്റ്റൻ മില്ലർ’എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷ് പ്രത്യേക പരാമർശത്തിനർഹനായി . ‘രായൻ’ മികച്ച തമിഴ് ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.
ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചർ ഫിലിമാണ് ‘ക്യാപ്റ്റൻ മില്ലർ’. തെലുങ്ക് ചിത്രമായ ‘കൽക്കി 2898 എഡി’ മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് നേടി.’അമരൻ’ സംവിധായകൻ രാജ്കുമാർ പെരിയസാമി മികച്ച സംവിധായകനുള്ള അവാർഡ് നേടി . രൂപശ്രീ വർക്കാടിയും സച്ചന നമിദാസും മികച്ച സഹനടിക്കുള്ള അവാർഡ് പങ്കിട്ടു
മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് പുഷ്പ 2 വിനാണ് . ‘ഭൂൽ ഭുലൈയ 3’ മികച്ച ശബ്ദ രൂപകൽപ്പനയ്ക്കുള്ള അവാർഡ് നേടി. ‘അമരൻ’ മികച്ച എഡിറ്റിംഗിനുള്ള അവാർഡും സ്വന്തമാക്കി.മികച്ച ഫീച്ചർ ചിത്രമായി ‘ആർട്ടിക്കിൾ 370’ തിരഞ്ഞെടുക്കപ്പെട്ടു.

