ഡെറി: കൗണ്ടി ഡെറിയിലെ സുരക്ഷാ മുന്നറിയിപ്പ് അവസാനിച്ചു. വിവിധ പരിശോധനകൾക്ക് ശേഷം സുരക്ഷ ഉറപ്പുവരുത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ് പിൻവലിച്ചത്. ഡങ്കിവനിലെ ഫോർഗ്ലെൻ റോഡ് പ്രദേശത്തായിരുന്നു സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
റോഡിന് സമീപം പൈപ്പ് ബോംബ് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ പോലീസും ബോംബ് സ്ക്വാഡും എത്തി റോഡ് അടച്ചു. മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തുള്ള വീട്ടിലുള്ളവരെയും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. പിന്നീട് ബോംബ് നിയന്ത്രിത സ്ഫോടനത്തിലൂടെ നിർവ്വീര്യമാക്കുകയായിരുന്നു. ബോംബിന്റെ അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി കൊണ്ടുപോയി.
Discussion about this post

