ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് അറിയിച്ച് പോലീസ് വീണ്ടും അഭ്യർത്ഥന പുറപ്പെടുവിച്ചു. പ്രധാനമായി കൊലച്ചെയ്യപ്പെട്ട സ്ത്രീയുടെയും കുട്ടിയുടെയും മരണങ്ങൾ സംബന്ധിച്ച വിശദാംശങ്ങളാണ് പോലീസ് തേടുന്നത്.
39 വയസ്സുള്ള സ്ത്രീയെയും എട്ട് വയസ്സുള്ള കുട്ടിയെയുമാണ് ആൻഡ്രിമിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ സ്ത്രീയെയും കുട്ടിയെയും കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവർക്കൊപ്പം 41 കാരനെ കൂടി മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post

