ഡബ്ലിൻ: അയർലൻഡിൽ മിനിമം വേതനം ഉയർത്തിയേക്കും. ഇതിനായി ലോ പേ കമ്മീഷൻ ശുപാർശ ചെയ്തു. നിലവിൽ 14.15 യൂറോയാണ് അയർലന്റിലെ മിനിമം വേതനം. ഇതിൽ 79 സെന്റിന്റെ വർധനവ് വരുത്താനാണ് തീരുമാനം.
5.6 ശതമാനം ആണ് ഈ വർധനവ്. ശുപാർശ സർക്കാർ അംഗീകരിക്കുന്ന പക്ഷം അടുത്ത വർഷം തന്നെ പുതിയ നിരക്ക് പ്രാബല്യത്തിൽവരും. നിലവിൽ ഈ ശുപാർശയെക്കുറിച്ച് ചർച്ച ചെയ്യാൻ ഔരുങ്ങുകയാണ് സർക്കാർ. ഇതിനായി അടുത്തിടെ തന്നെ മന്ത്രിസഭ യോഗം കൂടിയേക്കും. ബജറ്റിൽ വേതന വർധനവുമായി ബന്ധപ്പെട്ട പ്രഖ്യാപനവും ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post

