കുവൈത്ത് സിറ്റി : കുവൈറ്റിൽ മലയാളി നേഴ്സുമാർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്ക്. അബാസിയയിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ഫർവാനിയ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി വനിതാ നേഴ്സുമാരാണ് ബസിൽ ഉണ്ടായിരുന്നത് . നൈസിൽ സുനിൽ എന്ന നേഴ്സിന് ഒരു കൈ നഷ്ടപ്പെട്ടു. മറ്റ് പത്ത് പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.
ഗ്ലാസിയർ ട്രാൻസ്പോർട്ടേഷൻ കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പലരുടെയും തോളിനും,കൈകൾക്കുമാണ് പരിക്കേറ്റത്. ഇവർ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലാണ്.

