ഡബ്ലിൻ: ഡബ്ലിനിൽ ലഹരിയും തോക്കും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 20 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡബ്ലിനിലെ ഇന്നർ സിറ്റിയിൽ ആയിരുന്നു സംഭവം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
സംഘടിത കുറ്റകൃത്യം ചെറുക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ താരയെന്ന പേരിൽ പോലീസ് നഗരത്തിന്റെ വിവിധയിടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. 2.5 മില്യൺ യൂറോ വിലവരുന്ന കൊക്കെയ്നും തോക്കുമാണ് യുവാവിൽ നിന്നും പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു.
Discussion about this post

