ഡബ്ലിൻ: വകുപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി പാട്രിക് ഒ ഡോണോവനുമായി ചർച്ച നടത്തിയതായി സർക്കാർ വക്താവ്. ഏത് ഫിൻ ഗെയ്ൽ മന്ത്രിയാണ് ചുമതലയേറ്റെടുക്കേണ്ടത് എന്നത് സംബന്ധിച്ച് അദ്ദേഹവുമായി ചർച്ച നടത്തി. പാട്രിക് ഒ ഡോണോവൻ സുഖം പ്രാപിച്ചുവരികയാണെന്നും സർക്കാർ വക്താവ് വ്യക്തമാക്കി.
ഡോണോവനിന്റെ ചുമതലകൾ എന്റർപ്രൈസ് മന്ത്രി പീറ്റർ ബർക്കാണ് ഏറ്റെടുക്കുക. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. ഇതിന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ അംഗീകാരം നൽകുകയായിരുന്നു. കഴിഞ്ഞ മാസം ലിമെറിക്കിൽ നടന്ന പരിപാടിയ്ക്കിടെ ഡോണോവൻ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് വിശ്രമിക്കുകയാണ് അദ്ദേഹം.
Discussion about this post

