വാഷിംഗ്ടൺ ; യു എസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ മുൻ നിലപാടുകൾ തിരുത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. സെനറ്റിലും, വിവിധ സംസ്ഥാനങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക് പാർട്ടി പിടിമുറുക്കിയതിനു പിന്നാലെയാണ് ട്രമ്പ് തിരിച്ചടി അംഗീകരിച്ച് രംഗത്തെത്തിയിരിക്കുന്നത് . അതേസമയം ജനപ്രതിനിധി സഭയിലും റിപ്പബ്ലികൻ പാർട്ടിയ്ക്ക് തിരിച്ചടിയെന്നാണ് പുറത്ത് വരുന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത് . .
‘ ആ ഫലങ്ങൾ അംഗീകരിക്കാൻ ഞാൻ പൂർണ്ണമായും തയ്യാറാണ് ‘ – എന്നാണ് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ട്രമ്പ് പറഞ്ഞത് . ഡെമോക്രാറ്റുകളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ട്രമ്പ് വ്യക്തമാക്കി. പരാജയം സംഭവിച്ചാൽ അടുത്ത രണ്ട് വർഷം വീറ്റോ അധികാരം ഉപയോഗിച്ച് ഭരിക്കുമെന്ന് ട്രമ്പ് പറഞ്ഞിരുന്നു. ഇതിൽ നിന്നൊക്കെയുള്ള പിന്മാറ്റമാണ് ഫലസൂചന വന്നതിനു ശേഷമുള്ള ട്രംപിന്റെ വാക്കുകൾ.
മിഷിഗണിലെ യുഎസ് സെനറ്റ് സീറ്റിലേയ്ക്കുള്ള മത്സരത്തിൽ റിപ്പബ്ലിക്കൻ നേതാവ് മൈക്ക് റോജേഴ്സിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അബ്ദുൾ അൽ സയീസ് വിജയിച്ചതും ട്രമ്പിന് തിരിച്ചടിയായി . ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ യു എസ് സെനറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യം മുസ്ലീം സെനറ്ററായി അബ്ദുൾ എൽ സയീദ് .
ഇന്ത്യയുമായി ബന്ധമുള്ള സെനറ്ററാണ് അബ്ദുൾ അൽ സയീദ് . ‘ ഞാൻ ദക്ഷിണേന്ത്യൻ കുടുംബത്തിൽ നിന്നുള്ള അംഗമാണ് . കഴിഞ്ഞ 20 വർഷമായി ഇവിടെയുണ്ട്. ഇപ്പോൾ യുഎസ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ‘ എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ അൽ സയീദ് പറഞ്ഞത്.

