ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിവേട്ട. സംഭവത്തിൽ യുവതിയെ പോലീസ് പിടികൂടി. ഡബ്ലിനിലെ കൂലോക്കിൽ ആയിരുന്നു സംഭവം. വാഹനത്തിൽ നിന്നും വീട്ടിൽ നിന്നുമാണ് ലഹരിശേഖരം പിടിച്ചെടുത്തത്. ഇവയ്ക്ക് ഏഴ് ലക്ഷത്തിലധികം യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
കഞ്ചാവാണ് പിടിച്ചെടുത്തത്. ക്ലോൺസോ മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ്. ഇതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ വാഹനം ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് തടഞ്ഞ പോലീസ് പരിശോധന നടത്തി. ഇതിൽ കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ കൂലുക്കിൽ നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരവും പിടിച്ചെടുത്തു.
Discussion about this post

