ഡബ്ലിൻ: കുഗ പ്ലഗ് ഇൻ ഹൈബ്രിഡ് (പിഎച്ച്ഇവി) കാറുകളിലെ ബാറ്ററിയ്ക്ക് തീപിടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഫോർഡ്. മുന്നറിയിപ്പ് നൽകുന്ന ഒരു സോഫ്റ്റ്വെയർ കൂടി കാറുകൾക്കായി ഇറക്കാൻ ഒരുങ്ങുകയാണെന്നും ഫോർഡ് വ്യക്തമാക്കി. അതേസമയം കമ്പനിയുടെ മുന്നറിയിപ്പ് അയർലന്റിലെ 2,850 വാഹന ഉടമകളെ ബാധിക്കും. ഇക്കഴിഞ്ഞ മാർച്ചിലും ഫോർഡ് സമാന മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
10 മുതൽ 15 ദിവസത്തിനുള്ളിൽ സോഫ്റ്റ്വെയർ ലഭ്യമാകും. തീപിടിത്തത്തിന് തൊട്ട് മുൻപ് മുന്നറിയിപ്പ് നൽകുന്ന സോഫ്റ്റുവെയർ ആണ് നിർമ്മിക്കുന്നത്. ഇത്തരത്തിൽ മുന്നറിയിപ്പ് ലഭിച്ചാൽ ഡീലറെ സമീപിക്കാം. ഡീലർ സൗജന്യമായി ബാറ്ററി പാക്ക് മാറ്റിസ്ഥാപിച്ച് തരുമെന്നും ഫോfർഡ് വ്യക്തമാക്കി.
Discussion about this post

