ഡബ്ലിൻ: കേരള ഹൗസ് സംഘടിപ്പിക്കുന്ന ‘ കേരള ഹൗസ് കാർണിവലിൽ ‘ സെലിബ്രിറ്റി ഗസ്റ്റായി മലയാളത്തിന്റെ പ്രിയ താരം മമിത ബൈജുവും. കേര ഫുഡ്സിനെ പ്രതിനിധീകരിച്ചാണ് താരം കാർണിവലിൽ അതിഥിയായി എത്തുന്നത്. നിലവിൽ കേരയുടെ ബ്രാന്റ് അംബാസിഡറാണ് മമിത.
കാർണിവലിന്റെ മുഖ്യ സ്പോൺസർമാരിൽ ഒരാളാണ് കേര ഫുഡ്സ് ബ്രാൻഡ്. പരിപാടിയിൽ പങ്കെടുക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം അറിയിച്ചത്. ഈ വീഡിയോ ഇതിനോടകം തന്നെ അയർലന്റ് മലയാളികൾക്കിടയിൽ തരംഗം ആയിട്ടുണ്ട്.
മമിതയ്ക്ക് പുറമേ മലയാള ചലച്ചിത്ര സംഗീത മേഖലകളിലെ പ്രമുഖരായ മറ്റ് താരങ്ങളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. 12 ഓളം താരങ്ങളാണ് ഉള്ളത് എന്നാണ് വിവരം. ആദ്യമായാണ് ഇങ്ങിനെയൊരു മഹാസംഘമത്തിന് അയർലന്റ് വേദിയാകുന്നത്.

