ഡബ്ലിൻ: ഡബ്ലിൻ എയർപോർട്ട് അതോറിറ്റിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് കെന്നി ജേക്കബ്സ്. തന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെന്നി നിയമ നടപടി സ്വീകരിച്ചത്. കെന്നിയുടെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി തിങ്കളാഴ്ച വാദം കേൾക്കും.
ജീവനക്കാരോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് കെന്നിയെ അധികൃതർ സസ്പെൻഡ് ചെയ്തത്. എന്നാൽ ഇത് വ്യാജമാണെന്നും താൻ തെറ്റ് ചെയ്തിട്ടില്ലെന്നും കെന്നി പറയുന്നു. തന്റെ സസ്പെൻഷൻ റദ്ദാക്കി ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ എയർപോർട്ട് അധികൃതർക്ക് ലീഗൽ നോട്ടീസ് നൽകണം എന്നാണ് കെന്നിയുടെ ആവശ്യം.
Discussion about this post

