ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ സാധാരണക്കാർക്ക് മാത്രമല്ല, വനിതാ കൗൺസിലർമാർക്കും രക്ഷയില്ല. നഗരത്തിൽ വച്ച് വനിതാ കൗൺസിലർ ആക്രമിക്കപ്പെട്ടു. കാബ്ര/ ഗ്ലാസ്നെവിൻ കൗൺസിലർ കാറ്റ് ഒ ഡ്രിസ്കോളിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൗൺസിലർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
രണ്ടാഴ്ച മുൻപുണ്ടായ സംഭവത്തിലാണ് ഇപ്പോൾ വെളിപ്പെടുത്തൽ. നഗരത്തിലൂടെ നടക്കുമ്പോൾ അജ്ഞാതനായ ഒരാൾ മുഖത്ത് ഇടിയ്ക്കുകയായിരുന്നുവെന്ന് വനിതാ കൗൺസിലർ പറഞ്ഞു. വൈകീട്ടോടെയായിരുന്നു സംഭവം. ഭാഗ്യം കൊണ്ടാണ് മാരകമായി പരിക്കേൽക്കാതിരുന്നത് എന്നും കൗൺസിലർ കൂട്ടിച്ചേർത്തു.
Discussion about this post

