ഡബ്ലിൻ: അയർലൻഡിലെ ഏറ്റവും പ്രായമേറിയ പുരുഷനായ ജോസഫ് വെസെൽസ്കി അന്തരിച്ചു. 107 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
1918 ൽ ആയിരുന്നു ജോസഫിന്റെ ജനനം. ജൂത കുടുംബത്തിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. രണ്ടാം ലോക മഹായുദ്ധകാലത്ത് അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവരെ ജർമ്മൻകാർ കൊലപ്പെടുത്തിയിരുന്നു. എന്നാൽ അദ്ദേഹം മാത്രം അതിജീവിച്ചു. അയർലൻഡിലെ പ്രമുഖ ജ്വല്ലറി ബിസിനസിന് അദ്ദേഹം തുടക്കമിട്ടിരുന്നു.
Discussion about this post

