ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച മലയാളി ജോസഫ് ജെയിംസിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം എസ്കർ ലാൺ സെമിട്രിയിൽ ആയിരിക്കും സംസ്കാര ചടങ്ങുകൾ. ഇതിന് മുന്നോടിയായുള്ള ശുശ്രൂഷകൾ രാവിലെ ആരംഭിക്കും.
ഡിവൈൻ മേഴ്സി ചർച്ചിലാണ് സംസ്കാര ശുശ്രൂഷകൾ. രാവിലെ 11 മണി മുതൽ പ്രാർത്ഥനകൾ ആരംഭിക്കും. ഇതിന് ശേഷമായിരിക്കും അടക്കം. സംസ്കാര ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ച് മണിവരെ ലാറി മെസ്സി ഫ്യൂണറൽ ഹോമിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു.
Discussion about this post

