ഡബ്ലിൻ: അയർലൻഡിനെ പ്രശംസിച്ച് സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നി. സ്വാതന്ത്രത്തിലേക്കുള്ള അയർലൻഡിന്റെ യാത്രയെ ആരാധിക്കുന്നതായി അദ്ദേഹം പറഞ്ഞു. അയർലൻഡും സ്കോട്ട്ലൻഡുമായുള്ള ബന്ധവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐറിഷ് പ്രസിഡന്റ് കാതറിൻ കനോലിയുമായി സ്വിന്നി കൂടിക്കാഴ്ച നടത്തി. പുതുതായി ചുമതലയേറ്റതിന് പിന്നാലെ ഐറിഷ് പ്രസിഡന്റിനെ കാണുന്ന ആദ്യ നേതാവാണ് സ്വിന്നി. കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.
Discussion about this post

