ഡബ്ലിൻ: കുപ്രസിദ്ധ ക്രിമിനൽ നേതാവ് ജെറാർഡ് ഹച്ചിന്റെ മകനെ കോടതിയിൽ ഹാജരാക്കി. ക്രിമിനൽ സംഘടനയ്ക്ക് സഹായങ്ങൾ നൽകിയ കുറ്റത്തിനാണ് ജേസൺ ഹച്ച് എന്ന ജേസൺ മർഫിയെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ജെറാർഡ് ഹച്ചിനെ സ്പെയിനിൽ നിന്നും അയർലൻഡിലേക്ക് ഉടനെത്തിക്കും.
2016 ഏപ്രിൽ 12 നും 2021 സെപ്തംബർ 29 നും ഇടയിലായിരന്നു ജേസൺ കുറ്റകൃത്യം നടത്തിത്. ഡബ്ലിൻ 3 യിലെ ക്ലോണ്ടാർഫിൽ താമസിക്കുന്ന ജേസണിനെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് കോടതിയിൽ ഹാജരാക്കിയത്.
വാറണ്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് കേസ്മെന്റ് എയറോഡ്രോമിൽ വെച്ചാണ് ജേസണെ അറസ്റ്റ് ചെയ്തത്.
Discussion about this post

