ഡബ്ലിൻ: ഐറിഷ് മലയാളികൾക്കിടയിൽ ആത്മഹത്യാ പ്രവണത വർധിക്കുന്ന പശ്ചാത്തലത്തിൽ പൊതുചർച്ച സംഘടിപ്പിക്കാൻ സീറോ മലബാർ കമ്യൂണിറ്റി അയർലൻഡ് ( എസ്എംസിഐ). ഗൂഗിൾ മീറ്റുവഴി സംഘടിപ്പിക്കുന്ന ചർച്ചയിൽ അയർലൻഡിലെ മുഴുവൻ മലയാളികൾക്കും പങ്കെടുക്കാം. ഞായറാഴ്ച (സെപ്തംബർ 28) രാത്രി 9 മുതൽ 10 മണിവരെ ഒരു മണിക്കൂർ നേരമാണ് ചർച്ച.
ആത്മഹത്യ തടയുക എന്നതാണ് ഈ ചർച്ചയിലൂടെ സംഘടന ലക്ഷ്യമിടുന്നത്. താത്പര്യമുള്ളവർക്ക് https://calendar.app.google/eyLit5r4si9tC6um6 എന്ന ഗൂഗിൾ മീറ്റ് ലിങ്ക് വഴി ചർച്ചയിൽ പങ്കെടുക്കാം. ചർച്ചയിൽ ഉരിത്തിരിയുന്ന ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഇതിന്റെ രണ്ടാംഘട്ട നടപടികളിലേക്ക് പ്രവേശിക്കാനാണ് ഇതിന്റെ സംഘാടകർ ഉദ്ദേശിക്കുന്നത്.
Discussion about this post

