ഡബ്ലിൻ: അയർലന്റ് സർക്കാരിന്റെ ചിലവുകൾ ആസൂത്രണം ചെയ്തതിലും അധികമാകുന്നു. രാജ്യത്തെ സ്വതന്ത്ര സാമ്പത്തിക നിരീക്ഷണ ഏജൻസിയായ ഐറിഷ് ഫിസ്കൽ അഡൈ്വസറി കൗൺസിലാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. മോശമായ ബജറ്റിംഗ് ആണ് ഇതിന് കാരണം എന്നും ഏജൻസി ചൂണ്ടിക്കാട്ടുന്നു.
ഈ വർഷം ഇതുവരെ സർക്കാരിന്റെ ചിലവ് ആറ് ശതമാനം വർദ്ധിച്ചു. ഇത് ബജറ്റിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ 1.4 ശതമാനം കൂടുതലാണ്. ഈ സാഹചര്യത്തിൽ ഓരോ വകുപ്പിനും ചെലവ് പരിധി നിശ്ചയിക്കണമെന്ന് ഏജൻസി സർക്കാരിന് മുൻപിൽ വയ്ക്കുന്ന നിർദ്ദേശം. ഇതിന് പുറമേ ചെലവ് പരിധി നിശ്ചയിക്കുന്ന ആഭ്യന്തര ചെലവ് നിയമം കൊണ്ടുവരണമെന്നും ഏജൻസി ശുപാർശ ചെയ്യുന്നുണ്ട്.
Discussion about this post