ഡബ്ലിൻ: പലസ്തീന് പരസ്യപിന്തുണയുമായി ഐറിഷ് കത്തോലിക്കാ മെത്രാൻ സമിതി. പലസ്തീന് വേണ്ടി ക്യാമ്പയ്നും പണപ്പിരിവും നടത്താനാണ് മെത്രാൻ സമിതിയുടെ തീരുമാനം. ബിഷപ്പുമാരുടെ സമ്മേളനത്തിനിടെ പലസ്തീനെ ആക്രമിക്കുന്ന ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവും ഉയർന്നു.
വംശഹത്യയും വംശീയ ഉന്മൂലനവുമാണ് ഗാസയിൽ ഇസ്രായേൽ സർക്കാർ നടത്തുന്നത് എന്നായിരുന്നു സമ്മേളനത്തിൽ ഉയന്ന വിമർശനം. പലസ്തീന് ഐക്യദാർഢ്യമറിയിക്കാനും മെത്രാൻമാർ ആവശ്യപ്പെട്ടു.
Discussion about this post

