ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫിൻ ഗെയിൽ സ്ഥാനാർത്ഥിയ്ക്ക് വോട്ട് നൽകുമെന്ന സൂചന നൽകി പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ. കൗണ്ടി കോർക്കിലെ മിൽസ്ട്രീറ്റ് സന്ദർശനത്തിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫിൻ ഗെയിൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസിന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
വ്യക്തിപരമായി നിലപാട് സ്വീകരിക്കുകയാണെങ്കിൽ ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസിനായിരിക്കും വോട്ട് നൽകുകയെന്ന് മൈക്കിൾ മാർട്ടിൻ പറഞ്ഞു. ഞാൻ യൂറോപ്യൻ അനുകൂലിയാണ്. യൂറോപ്യൻ യൂണിയനെ പിന്തുണയ്ക്കുന്നു. ഞാൻ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നു. ഈ ദിശാബോധത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന വ്യക്തിയാണ് ഹെതർ ഹംഫ്രീസ് എന്നും മൈക്കിൾ മാർട്ടിൻ കൂട്ടിച്ചേർത്തു.
Discussion about this post

