ഡബ്ലിൻ: അയർലൻഡിന്റെ തൊഴിൽശക്തിയിൽ ആഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഐറിഷ് വർക്ക്ഫോഴ്സിൽ ഏകദേശം 10 ശതമാനം കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇഎസ്ആർഐയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഫാർമസ്യൂട്ടിക്കൽ കമ്പനികളെ അമേരിക്കയിലേക്ക് തിരികെ എത്തിക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയാണ് ഐറിഷ് തൊഴിൽശക്തിയിൽ ആഘാതത്തിന് കാരണമാകുക. ഇങ്ങനെ സംഭവിച്ചാൽ ഐറിഷ് വർക്ക് ഫോഴ്സിൽ 10 ശതമാനത്തിന്റെ കുറവ് ഉണ്ടാകും. അതേസമയം ജിഎൻഐ 1.5 ശതമാനം കുറയാൻ സാധ്യതയുണ്ടെന്നും ഇഎസ്ആർഐ ചൂണ്ടിക്കാട്ടുന്നു.
Discussion about this post

