ഡബ്ലിൻ: കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന കാര്യം ഗൗരവത്തിലെടുത്ത് അയർലൻഡ്. ഇക്കാര്യം പരിശോധിക്കാനാണ് സർക്കാരിന്റെ തീരുമാനം. അടുത്തിടെ അയർലൻഡിലെ കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗം സംബന്ധിച്ച് നിരവധി ആശങ്കയുളവാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതേ തുടർന്നാണ് ഇക്കാര്യം ഗൗരവത്തിലെടുക്കുന്നത്.
നിലവിൽ ഓസ്ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിരോധനം ഉണ്ട്. ഇതേ മാതൃക സ്വീകരിക്കാനാണ് അയർലൻഡും ആലോചിക്കുന്നത്. അയർലൻഡും മറ്റ് യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങളും ചേർന്നാണ് ഇതേക്കുറിച്ച് പരിശോധിക്കുക. തുടർന്ന് ഐക്യകണ്ഠേന തീരുമാനത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

