ഡബ്ലിൻ: അയർലൻഡിൽ കടന്ന് പോയത് ചൂടേറിയ വർഷം . 1900 ന് ശേഷം അയർലൻഡിൽ ഏറ്റവും ചൂട് അനുഭവപ്പെട്ട രണ്ടാമത്തെ വർഷം ആയിരുന്നു 2025. കഴിഞ്ഞ വർഷത്തെ ആനുവൽ ക്ലൈമറ്റ് സ്റ്റേറ്റ്മെന്റാണ് താപനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം ശരാശരി വാർഷിക വായു താപനില 11.14 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. 2023 ൽ ഇത് 11.21 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. 1961 നും 1990 നും ഇടയിൽ വായുവിന്റെ താപനിലയിലെ ദീർഘകാല ശരാശരി (LTA) 9.55 സെൽഷ്യസ് ആയിരുന്നു. അതേസമയം 1991 നും 2020 നും ഇടയിൽ LTA എന്നത് 10.17 സെൽഷ്യസ് ആയിരുന്നു.
Discussion about this post

