ഡബ്ലിൻ: ഓട്ടം നേഷൻസ് സീരിസ് ടെസ്റ്റിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി അയർലൻഡ്. 19 നെതിരെ 46 സ്കോറുകൾ നേടിയായിരുന്നു അയർലൻഡിന്റെ തേരോട്ടം. ഡബ്ലിനിലെ അവീവ സ്റ്റേഡിയത്തിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു മത്സരം.
മത്സരത്തിൽ തുടർച്ചയായ രണ്ടാമത്തെ വിജയമാണ് ആൻഡി ഫാരെൽ നയിക്കുന്ന ടീം സ്വന്തമാക്കുന്നത്. ഇത് ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ആതിഥേയർക്കായി മാക് ഹാർസൺ ഹാട്രിക് നേടി. കളിയുടെ തുടക്കം മുതൽ വ്യക്തമായ ആധിപത്യം അയർലൻഡ് ടീമിന് ഉണ്ടായിരുന്നു. കളി ഹാഫ് ടൈം പൂർത്തിയാകുമ്പോൾ 19-14 ആയിരുന്നു സ്കോർ.
Discussion about this post

