ഡബ്ലിൻ: ലോകകപ്പ് യോഗ്യതാ പ്ലേ ഓഫിന് യോഗ്യത നേടി അയർലൻഡ്. അവസാന മത്സരത്തിൽ ഹംഗറിയെ തോൽപ്പിച്ചാണ് പ്ലേ ഓഫിന് അയർലൻഡ് ടീം യോഗ്യത നേടിയത്. ഞായറാഴ്ച ബുജാപെസ്റ്റിൽ നടന്ന മത്സരത്തിൽ ട്രോയി പാരറ്റിന്റെ ഹാട്രിക് ഗോളോടെ 3-2 എന്ന സ്കോറിനാണ് ഹംഗറിയിലെ അയർലൻഡ് തോൽപ്പിച്ചത്.
പ്ലേ ഓഫ് മത്സരത്തിൽ മാർച്ചിൽ നടക്കും. പ്ലേ ഓഫിലെ രണ്ട് പാദ മത്സരങ്ങൾ വിജയിച്ചാൽ അയർലൻഡ് ലോകകപ്പിന് യോഗ്യത നേടും. അടുത്ത വർഷമാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.
Discussion about this post

