ഹരിപ്പാട് ; ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയെ തുടർന്നെത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു. പ്രസവത്തിന് പിന്നാലെ യുവതി കുഞ്ഞിനെ വെന്റിലേഷൻ വഴി പുറത്തേയ്ക്കെറിഞ്ഞു . കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
അവിവാഹിതയായ യുവതി വീട്ടുകാർക്കൊപ്പമാണ് ആശുപത്രിയിൽ എത്തിയത് . യുവതിയെയും, കുഞ്ഞിനെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെ വേണ്ടെന്നാണ് യുവതി പറയുന്നത്. കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുക്കും . ഇതിനായുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
Discussion about this post

