ഡബ്ലിൻ: അയർലൻഡിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധനവ്. രാജ്യത്ത് പിപിഎസ് നമ്പർ നേടുന്നതുമായി ബന്ധപ്പെട്ട കണക്കുകളാണ് ഇക്കാര്യം വെളിവാക്കുന്നത്. അയർലൻഡിൽ പിപിഎസ് നമ്പർ നേടുന്ന വിദേശ രാജ്യക്കാരിൽ മുൻ നിരയിലാണ് ഇന്ത്യയുടെ സ്ഥാനം.
ഈ വർഷം ഓഗസ്റ്റുവരെ 13,281 ഇന്ത്യക്കാരാണ് പിപിഎസ് നമ്പർ നേടിയത്. അയർലൻഡിലെ തൊഴിൽ മേഖലയാണ് ഇന്ത്യക്കാരെ ആകർഷിക്കുന്ന പ്രധാന ഘടകം. തൊഴിൽ രംഗത്ത് കൂടുതൽ ഇന്ത്യക്കാരെ വേണമെന്ന ആവശ്യം തൊഴിലുടമകൾ പോലും ഉയർത്തുന്നുണ്ട്. ഈ വർഷം അവസാനം ആകുമ്പോഴേയ്ക്കും പിപിഎസ് നമ്പറുകൾ നേടുന്ന ഇന്ത്യക്കാരുടെ എണ്ണം 25,000 ത്തിൽ എത്തുമെന്നാണ് സൂചനകൾ.
Discussion about this post

