ഡബ്ലിൻ: അയർലൻഡിന്റെ പുതിയ കുടിയേറ്റ നയത്തിൽ ചർച്ചകൾക്ക് തുടക്കമായി. പുതിയ കുടിയേറ്റ നയം പുന:പരിശോധിക്കുമെന്ന ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചർച്ചകൾ ആരംഭിച്ചത്. പ്രധാനമാധ്യമങ്ങൾ ഉൾപ്പെടെ ചർച്ച ഏറ്റെടുത്തിട്ടുണ്ട്.
കുടിയേറ്റ നിരക്ക് ഇപ്പോഴുള്ള നിലയിൽ തുടരാനാകില്ല, നിലവിലെ സംവിധാനം രാജ്യത്തിന്റെ ശേഷിയ്ക്ക് അപ്പുറം നീളുകയാണെന്നായിരുന്നു സൈമൺ ഹാരിസ് പറഞ്ഞത്. ഇത് രാജ്യത്തിന്റെ കുടിയേറ്റ നയം സംബന്ധിച്ച് ആളുകളിൽ സംശയം ഉളവാക്കിയെന്ന് വേണം മനസിലാക്കാൻ. രാജ്യത്ത് അഭയാർത്ഥികളുടെ എണ്ണം മുൻപെങ്ങും ഇല്ലാത്ത വിധം വർധിക്കുന്നുണ്ട്. അപേക്ഷകരുടെ എണ്ണത്തിൽ രണ്ട് വർഷത്തിനിടെ ഇരട്ടിയിലധികം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post

