ഡബ്ലിൻ: വംശീയ ആക്രമണങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ അയർലൻഡിലെ ഇന്ത്യൻ സമൂഹത്തെ പിന്തുണച്ച് ഡബ്ലിൻ കത്തോലിക്കാ ആർച്ച് ബിഷപ്പ് ഡെർമോട്ട് ഫാരെൽ. നമ്മുടെ സമൂഹവുമായി ഇന്ത്യൻ സമൂഹം ഇഴുകി ചേർന്നിരിക്കുന്നു. ഇവർക്ക് പോലീസിൽ നിന്നും പിന്തുണ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ഐറിഷ് മാധ്യമത്തിന്റെ റേഡിയോ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തര സേവനങ്ങളിൽ പ്രവർത്തിക്കാനായി ഇന്ത്യൻ സമൂഹത്തിലെ പലരും അയർലൻഡിലേക്ക് സ്വാഗതം ചെയ്യപ്പെട്ടവരാണ്. ഇവർ നമ്മുടെ സമൂഹവുമായി ഇഴുകിചേർന്നിരിക്കുന്നു. നഴ്സിംഗ് ഹോമുകളിലും മറ്റും നമ്മുടെ പ്രിയപ്പെട്ടവരെ പരിപാലിക്കുന്നത് ഇവരാണ്. വംശീയ ആക്രമണം ശ്രദ്ധയിൽപ്പെട്ടാൽ എല്ലാവരും ഉടനെ അത് പോലീസിനെ അറിയിക്കണം. വംശീയ ആക്രമണങ്ങളിൽ ശക്തമായ പോലീസ് ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

