ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 48 വയസ്സുകാരനാണ് മരിച്ചത്. ബാലിമെനയിലെ വാറിംഗ് സ്ട്രീറ്റ് മേഖലയിൽ ആയിരുന്നു സംഭവം.
ഇന്നലെ രാവിലെ 9.45 ഓടെയാണ് സംഭവം ഉണ്ടായത് എന്നാണ് പോലീസ് പറയുന്നത്. വിവരം അറിഞ്ഞയുടൻ തന്നെ ബാലിമെന ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്ത് എത്തി. തീ അണച്ച ശേഷമാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post

