ഓഫ്ലേ: കൗണ്ടി ഓഫ്ലേയിൽ വീടിന് തീ പിടിച്ച് മരണം. 60 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. മണിഗാലിൽ താമസിക്കുന്ന സ്ത്രീയാണ് മരിച്ചത്. രാത്രി 10 മണിയോടെയാണ് വീടിന് തീപിടിച്ച വിവരം ഫയർഫോഴ്സിന് ലഭിച്ചത്. ഉടനെ അവർ സ്ഥലത്ത് എത്തുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം 60 കാരിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ മറ്റാർക്കും പരിക്കില്ല.
Discussion about this post

