ഡബ്ലിൻ: അയർലന്റിൽ മഴയും വെയിലും ഇടലകർന്ന അസ്ഥിര കാലാവസ്ഥ തുടരുന്നു. ഇന്നും പകൽ വെയിലും നേരിയ മഴയും ലഭിക്കുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. ഇന്ന് രാജ്യത്ത് 15 ഡിഗ്രി സെൽഷ്യസ് മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും താപനില അനുഭവപ്പെടുക.
പല സ്ഥലങ്ങളിലും രാവിലെ തന്നെ നേരിയ ചാറ്റൽ മഴ അനുഭവപ്പെടും. പിന്നീട് തെളിഞ്ഞ കാലാവസ്ഥയാകും അനുഭവപ്പെടുക. അർദ്ധരാത്രിയോടെ മഴ ശക്തിപ്രാപിക്കാനാണ് സാദ്ധ്യത. നല്ല തണുത്ത കാറ്റും അനുഭവപ്പെടും.
Discussion about this post

