ഡബ്ലിൻ: പ്രസിഡന്റ് ആയതിന് പിന്നാലെ ഐറിഷ് മന്ത്രിസഭയിൽ ആദ്യ നിയമനം നടത്തി കാതറിൻ കനോലി. ഹിൽഡെഗാർഡ് നൗട്ടണിനെ വിദ്യാഭ്യാസ യുവജന മന്ത്രിയായി നിയമിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ ആയിരുന്നു ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ.
ധനമന്ത്രി പാസ്കൽ ഡൊണഹോയുടെ രാജിയ്ക്ക് പിന്നാലെ മന്ത്രിസഭ പുന:സംഘടിപ്പിച്ചിരുന്നു. ഇതോടെയാണ് വിദ്യാഭ്യാസ- യുവജന മന്ത്രിസ്ഥാനം നൗട്ടന്റെ കൈകളിൽ എത്തിയത്. നിയമന വാറന്റിൽ ഒപ്പുവച്ച കനോലി ഔദ്യോഗിക മുദ്ര സമ്മാനിച്ചു. മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ നൗട്ടനെ പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും അഭിനന്ദിച്ചു.
Discussion about this post

