ഡബ്ലിൻ: ഗവൺമെന്റ് ട്രേഡ് ഫോറത്തിൽ വിദേശകാര്യമന്ത്രി ഹെലൻ മക്കൻഡി അദ്ധ്യക്ഷത വഹിക്കും. ആദ്യമായിട്ടാണ് ഹെലൻ അദ്ധ്യക്ഷത വഹിക്കുന്നത്. ഇന്നാണ് ട്രേഡ് ഫോറം നടക്കുക.
കഴിഞ്ഞ വർഷമാണ് ട്രേഡ് ഫോറം സ്ഥാപിതമായത്. ഇതിന് ശേഷമുള്ള പത്താമത്തെ യോഗമാണ് ഇന്ന് ചേരുന്നത്. വിപണി വൈവിധ്യവൽക്കരണത്തിനും വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുമുളള കർമ്മ പദ്ധതി യോഗം ചർച്ച ചെയ്യും. ആഗോള വ്യപാര അന്തരീക്ഷം അനിശ്ചിതത്വത്തിൽ തുടരുകയാണെന്ന് യോഗത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി മക്കന്റി പറഞ്ഞു. നിലവിലെ ആശങ്കകൾ ചർച്ചകളിലൂടെ പരിഹരിക്കണം. ഈ നിലപാടാണ് ഐറിഷ് സർക്കാരിന്റേത് എന്നും മക്കന്റി പറഞ്ഞു.
Discussion about this post

