ഡബ്ലിൻ: അയർലൻഡിൽ പ്രളയ മുന്നറിയിപ്പ്. ഇന്ന് അതിശക്തമായ മഴ ലഭിക്കാനിടയുള്ള ഡബ്ലിൻ, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് പ്രളയത്തിന് സാധ്യതയുള്ളത്. ശക്തമായ മഴ വാഹന യാത്രയ്ക്കുൾപ്പെടെ തടസ്സം സൃഷ്ടിച്ചേക്കാമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകുന്നു.
മൂന്ന് കൗണ്ടികളിലും ഓറഞ്ച് വാണിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഇവിടെ വാണിംഗ് നിലവിൽ വരും. നാളെ 11 മണിവരെ വാണിംഗ് തുടരും. 13 കൗണ്ടികളിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാളെ രാവിലെ 9 മണിവരെ യെല്ലോ വാണിംഗ് ആണ്.
Discussion about this post

