കോർക്ക്: ശമ്പളകരാറിൽ പ്രതിഷേധവുമായി കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ. നഴ്സുമായി മിഡ്വൈഫുമാരുമാണ് ഇന്നലെ ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയ്ക്കിടെ പ്രതിഷേധിച്ചത്. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനിലെ അംഗങ്ങളാണ് ഇവർ.
ശമ്പളകരാർ പുതുക്കണമെന്ന് ആവശ്യപ്പെട്ടായിരിന്നു പ്രതിഷേധം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ആശുപത്രിയി ജോലി ചെയ്യുന്നവരുൾപ്പെടെ പ്രതിഷേധിച്ചവരിൽ ഉൾപ്പെടുന്നു. ശമ്പളത്തിലെ കുറവ് നഴ്സുമാരുടെ ജീവിതത്തെ വളരെ പ്രതികൂലമായിട്ടാണ് ബാധിക്കുന്നത്. എനർജി ബില്ലുകൾ താങ്ങാൻ കഴിയാതെ ഭൂരിഭാഗം പേരും കാറുകളിലാണ് ഉറങ്ങുന്നത്. ജീവിത നിലവാരം ഉയർത്തുന്ന നടപടികൾ സർക്കാരിൽ നിന്നും ഉണ്ടാകണം എന്നാണ് ഇവർ ഉന്നയിക്കുന്ന ആവശ്യം.

