ഗാൽവേ: ഗാൽവേയിൽ മാധ്യമപ്രവർത്തകനെതിരെ ഗ്രാഫിറ്റി. രണ്ട് ദിവസങ്ങളിലായി രണ്ടിടങ്ങളിലാണ് ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം മാധ്യമപ്രവർത്തകനെതിരായ ഇത്തരം നടപടികൾ ശക്തമായി അപലപിക്കപ്പെടേണ്ടതാണെന്നാണ് ഉയരുന്ന പ്രതികരണം.
ചൊവ്വാഴ്ചയാണ് ആദ്യ സംഭവം റിപ്പോർട്ട് ചെയ്തത്. ഗ്ലാസ്വേ ഗാർഡൻസ് മേഖലയിൽ ആയിരുന്നു ആദ്യ സംഭവം. രാവിലെ 10.40 ഓടെയാണ് ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ ഇന്നലെ രാവിലെ പത്തരയോടെ സുഫോക്ക് റോഡ് പരിസരത്തെ വീടിന്റെ ചുമരിലും ഗ്രാഫിറ്റി കാണുകയായിരുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണം.
Discussion about this post

