ഡൊണഗൽ: വത്തിക്കാനിലെ ഉന്നത സ്ഥാനത്തേയ്ക്ക് നിയമിതയായി ഡൊണഗലിൽ നിന്നുള്ള കന്യാസ്ത്രീ. സിസ്റ്റർ മേരി തെരേസ ബാരോണിനാണ് അപൂർവ്വങ്ങളിൽ അത്യപൂർവ്വമായി മാത്രം കിട്ടാവുന്ന അവസരം ലഭിച്ചത്. വത്തിക്കാന്റെ മിഷനറി വകുപ്പിന്റെ അഡ്ജങ്ക്റ്റ് സെക്രട്ടറിയായിട്ടാണ് നിയമനം. ലിയോ പതിനാലാമൻ പാർപ്പാപ്പയാണ് പ്രഖ്യാപനം നടത്തിയത്. ഇന്നലെ രാവിലെയായിരുന്നു പ്രഖ്യാപനം.
പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ പ്രസിഡന്റ് ആയിരുന്നു സിസ്റ്റർ മേരി തെരേസ. നിയമനം ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്ന് മേരി പ്രതികരിച്ചു. മാർപ്പാപ്പയുടെ തീരുമാനത്തോടെ ഹൃദയത്തോട് ചേർത്ത് സ്വീകരിച്ചു. മാർപ്പാപ്പ തന്നിൽ അർപ്പിച്ച വിശ്വാസത്തിനും സഭയെ സേവിക്കാൻ അവസരം നൽകിയതിലും അതിയായ നന്ദി അറിയിക്കുകയാണെന്നും മേരി കൂട്ടിച്ചേർത്തു.

