ഡബ്ലിൻ: അയർലൻഡിൽ കനത്ത മഴ. ഇന്നലെയും ഇന്ന് പുലർച്ചെയുമായി ഡബ്ലിൻ ഉൾപ്പെടെയുള്ള കൗണ്ടികളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ഇതേ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇന്നലെ വെെകീട്ട് ആരംഭിച്ച മഴ ഇന്ന് രാവിലെ വരെ തുടരുകയായിരുന്നു.
ഇന്നലെ തന്നെ രാജ്യത്ത് അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് അഞ്ച് കൗണ്ടികളിൽ യെല്ലോ വാണിംഗും ഏർപ്പെടുത്തിയിരുന്നു. പ്രവചനം പോലെ തന്നെ വലിയ തോതിൽ രാജ്യമെമ്പാടും മഴ ലഭിച്ചു. ഇന്ന് രാവിലെ നേരങ്ങളിൽ മേഘാവൃതമായ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. വൈകീട്ടോടെ തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടും.

