ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട കാറുകളിൽ ഒന്നിൽ നിന്നും പണവും തോക്കും കണ്ടെടുത്തുവെന്നാണ് പോലീസ് പറയുന്നത്. ഈ കാറിന്റെ ഡ്രൈവർ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
അപകടത്തിൽപ്പെട്ട ആദ്യ കാറിലാണ് പണവും തോക്കും ഉണ്ടായിരുന്നത്. ഈ കാറിൽ സഞ്ചരിച്ചിരുന്ന 30 കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. അയർലൻഡ് സ്വദേശിയല്ല ഇയാൾ എന്നാണ് പ്രാഥമിക നിഗമനം. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

