ഡബ്ലിൻ: അയർലൻഡിൽ ഇന്ന് മുതൽ മഴയും തണുപ്പുമുള്ള കാലാവസ്ഥ. ഈ വാരം മുഴുവൻ സമ്മിശ്ര കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം വെയിലുള്ള സമയങ്ങളിൽ ചൂടും വർധിക്കും.
ഇന്ന് വൈകീട്ട് തെക്കൻ മേഖലകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടിമിന്നലും കാറ്റും ഉണ്ടാകാം. വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും കാണുന്നുണ്ട്. അതേസമയം ഇന്ന് പകൽ ഉഷ്ണം നിറഞ്ഞ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. 19 മുതൽ 24 വരെയായിരിക്കും അന്തരീക്ഷ താപനില. കിഴക്കൻ മേഖലകളിൽ നേരിയ കാറ്റും അനുഭവപ്പെടും. ഉച്ചയ്ക്ക് ശേഷം തെക്ക് കിഴക്കൻ മേഖലയിൽ നിന്നാകും കാറ്റ് വീശുക.
Discussion about this post

