ബ്രസൽസ്: യൂറോപ്യൻ യൂണിയന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സുതാര്യതാ നിയമങ്ങൾ പ്രാബല്യത്തിൽ. ഓഗസ്റ്റ് രണ്ട് മുതലാണ് നിയമങ്ങൾ നിലവിൽവന്നത്. ഇനി മുതൽ എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകളിൽ എഐ ജനറേറ്റഡ് ലേബൽ ഉണ്ടായിരിക്കും.
എഐ വീഡിയോകൾ യഥാർത്ഥ സംഭവങ്ങളാണെന്ന് ആളുകൾ വിശ്വസിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ നിയമം കൊണ്ടുവരാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചത്. ലേബലുകൾ എഐ ഉപയോഗിച്ച് നിർമ്മിച്ച ഉള്ളടക്കങ്ങൾ തിരിച്ചറിയാൻ സഹായിക്കും. ആളുകൾ കാണുന്ന ഉള്ളടക്കങ്ങൾ യഥാർത്ഥമാണോ വ്യാജമാണോയെന്ന് തിരിച്ചറിയുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം.
Discussion about this post

